ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റ് ചര്‍ച്ചയില്ലാതെ പാസാക്കി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ഒറ്റ ബില്‍ ഇരു സഭകളിലും അവതരിപ്പിച്ചു. രാവിലെ ലോക്സഭ പാസാക്കിയ ബില്‍ രണ്ടു മണിയോടെ രാജ്യസഭയും ശബ്ദവോട്ടോടെ അംഗീകരിച്ചു.
ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ആയിരുന്നു ഇരു സഭയും ബില്‍ പസാക്കിയത്. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്‍ നിലവില്‍ വരും. തുടര്‍ന്ന് മൂന്നു കാര്‍ഷിക നിയമങ്ങളും അസാധുവാവും. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് ഈ മാസം ആദ്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Discussion about this post