ചണ്ഡീഗഢ്: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം. പഞ്ചാബിലെ അതിര്‍ത്തിയിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അതിര്‍ത്തി സംരക്ഷണ സേന വെടിയുതിര്‍ത്തെങ്കിലും ഡ്രോണുകള്‍ പാകിസ്താന്‍ അതിര്‍ത്തിയിലേയ്ക്ക് തിരിച്ചുപോയതായി സുരക്ഷ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഴയ സുന്ദര്‍ഗഡ് അതിര്‍ത്തി ഔട്ട്‌പോസ്റ്റിലാണ് സംഭവം.
ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രദേശത്ത് മറ്റ് സുരക്ഷാ ഭീഷണികള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം, ഇതേ അതിര്‍ത്തിയിലെ ഔട്ട്‌പോസ്റ്റില്‍ ഡ്രോണ്‍ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, സേന നിരീക്ഷണം ശക്തമാക്കിയിരുന്നു. കൂടാതെ ഈ പ്രദേശത്തു നിന്ന് തന്നെ നാല് പാക്കറ്റ് ഹെറോയിന്‍ പിടികൂടിയിരുന്നു. ഇവ പാകിസ്താനില്‍ നിന്നും ഡ്രോണ്‍ മാര്‍ഗം കടത്തിയതാണെന്നാണ് പ്രഥമിക നിഗമനം.
ഡ്രോണുകള്‍ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധ അടക്കം കര്‍ശനമാക്കിയിരിക്കുകയാണെന്ന് സുരക്ഷ സേന വ്യക്തമാക്കി. കുറച്ച് നാളുകളായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള മയക്കുമരുന്ന്-ആയുധ കടത്തുകള്‍ നടത്താനുള്ള നീക്കങ്ങള്‍ അതിര്‍ത്തിയില്‍ നടക്കുന്നുണ്ട്. ഇത് സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു എന്ന് സേന പറയുന്നു.
Discussion about this post