തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഒമിക്രോൺ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനാഫലം. ഒമിക്രോൺ സംശയിച്ച് പരിശോധനയ്ക്ക് അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവായി. ഇന്നാണ് ഇത് സംബന്ധിച്ച പരിശോധനാ ഫലം പുറത്തുവന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തെത്തിയ രോഗലക്ഷണമുള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള രണ്ടുവീതം ആളുകളുടെയും പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെയും സാമ്പിളുകളാണ് അധികൃതർ പരിശോധനയ്ക്ക് അയച്ചിരുന്നത്.
നിലവിൽ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ഒമിക്രോൺ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലും ഒമിക്രോൺ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
Discussion about this post