കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്.
വ്യോമസേനയാണ് ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു.
<യൃ> അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗാണ് ചികിത്സയിലുള്ളത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നത്. ലാന്‍ഡിംഗിന് പത്തു കിലോമീറ്റര്‍ അകലെവച്ചായിരുന്നു അപകടം.
ബിപിന്‍ റാവത്തിന് പുറമേ, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ. ഗുര്‍സേവക് സിംഗ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post