അഹമ്മദാബാദ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെക്കുറിച്ച് ഫേയ്‌സ്ബുക്ക് പേജില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ആള്‍ അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദില്‍ 44കാരനായ ആളെ സൈബര്‍ ക്രൈം സെല്ലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിവിധ വകുപ്പുകളാണ് പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അമ്രേലി ജില്ലയിലെ റജുല താലൂക്കിലെ ഭേരായ് ഗ്രാമത്തിലെ താമസക്കാരനായ ശിവഭായി റാം ആണ് അറസ്റ്റിലായത്. എന്നാല്‍ ഫേസ്ബുക്കിലൂടെ ഇയാള്‍ നേരത്തെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് അറസ്റ്റ് നടപടിയെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
ജനറല്‍ ബിപിന്‍ റാവത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ അധികൃതരുടെ കണ്ണിലുടക്കിയത്. തുടന്ന് നടത്തിയ നിരീക്ഷണത്തില്‍ ഹിന്ദു ദൈവങ്ങളെയും കുറിച്ച് ഇയാള്‍ ആക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി.
Discussion about this post