കൊച്ചി: സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള വരേണ്യ വര്‍ഗമാണ് യക്ഷിയും ഞാനും എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനു പിന്നിലെന്ന് സംവിധായകന്‍ വിനയന്‍. എതിര്‍പ്പുകളെ അതിജീവിച്ചു പൂര്‍ത്തിയാക്കിയ ചിത്രം 29നു റിലീസ് ചെയ്യേണ്ടതായിരുന്നു. ചിത്രം പുറത്തുവരാന്‍ അനുവദിക്കാതിരുന്നതു വേദനാജനകമാണ്. തൊഴില്‍ നിഷേധം കൂടിയാണിത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാടു വ്യക്‌തമാക്കണം. സാംസ്‌കാരിക മന്ത്രി എം.എ. ബേബിയോടു പരാതി പറയാനില്ല. മന്ത്രിയുടെ ഇടപെടല്‍ ചലച്ചിത്ര രംഗത്തെ പ്രശ്‌നങ്ങള്‍ വഷളാക്കുകയാണു ചെയ്‌തതെന്നും വിനയന്‍ പറഞ്ഞു.
ഫിലിം ചേംബറില്‍ നിന്നു വാങ്ങേണ്ട പബ്ലിസിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെവിനയന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നേടി ചിത്രം റിലീസിന് എത്തിച്ചതാണു ചേംബറിന്റെ എതിര്‍പ്പിന് ഇടയാക്കിയത്. അതതു സംസ്‌ഥാനങ്ങളിലെ ഫിലിം ചേംബറുകളുടെ പബ്ലിസിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റോടു കൂടി വരുന്ന ചിത്രങ്ങള്‍ മാത്രമേ സെന്‍സര്‍ ചെയ്യാവൂ എന്നാണു ചട്ടമെന്നു ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. ചട്ടം ലംഘിച്ചു ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ ഓഗസ്‌റ്റ് അഞ്ചിനു തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്താനും നീക്കമുണ്ട്. അതേസമയം, ചിത്രത്തിന്റെ നിര്‍മാതാവ് ചര്‍ച്ചയ്‌ക്ക് ഒരുക്കമാണെങ്കില്‍ ചേംബറും സഹകരിക്കുമെന്നു ഭാരവാഹികള്‍ വ്യക്‌തമാക്കി.
Discussion about this post