തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഇവര്‍ നിലപാട് മയപ്പെടുത്തിയത്. എന്നാല്‍ ഒപി, വാര്‍ഡ് ബഹിഷ്‌കരണം തുടരും.
കാഷ്വാലിറ്റി, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗങ്ങളില്‍ പിജി ഡോക്ടര്‍മാര്‍ ജോലിക്ക് കയറും. അതേസമയം, പിജി ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് ഈ തീരുമാനം സ്വീകരിച്ചത്.
Discussion about this post