തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം. വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. അവലോകന യോഗത്തിന് ശേഷം അന്തിമതീരുമാനം സ്വീകരിക്കും. ഇന്ന് വൈകുന്നേരം നാലിനാണ് യോഗം നടക്കുന്നത്.
രാത്രി പത്തിന് ശേഷം ഡിജെ പാര്‍ട്ടികള്‍ പാടില്ലെന്നാണ് പോലീസിന്റെ നിര്‍ദേശം. ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ സിസിടിവി കാമറകള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കണമെന്നും ഈ കാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകാര്‍ക്ക് നോട്ടീസും നല്‍കും.
Discussion about this post