തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ബാധ കണ്ടെത്തി. തിരുവനന്തപുരം(10), ആലപ്പുഴ (ഏഴ്), തൃശൂര്‍ (ആറ്), മലപ്പുറം (ആറ്) എന്നിങ്ങനെയാണ് രോഗബാധിതര്‍.
ആലപ്പുഴയില്‍ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള 25 പേര്‍ക്കും രോഗമുണ്ട്. ഇതോടെ ആകെ ഒമിക്രോണ്‍ ബാധികരുടെ എണ്ണം 181 ആയി. 139 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 42 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Discussion about this post