തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. ഊർമിള.എസ്, ആദിത്യൻ.എ.പി, ജനനി.എസ്, എന്നിവര്‍ ഫുള്‍ A+ നേടി ഉന്നതവിജയം കരസ്ഥമാക്കി. വൈഷ്ണവ്.ജി.എൻ, സജിന.എസ്, ആത്മാനന്ദ്.ജി.എൻ, ശ്രേയ സുരേഷ് എന്നിവർ 9 A+ നേടി. പരീക്ഷ എഴുതിയ എല്ലാപേര്‍ക്കും 75 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചു.
1994 മുതല്‍ തുടര്‍ച്ചയായി നൂറുമേനി വിജയം നേടുന്ന സ്‌കൂളുകളുടെ പട്ടികയില്‍ ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠം മുന്‍നിരയിലാണ്.













