തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം. കല്യാണം, മരണാനന്തര ചടങ്ങുകള്‍, പൊതുപരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു.
തുറന്നസായ സ്ഥലങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 150 ആയും അടച്ചിട്ട മുറികളില്‍ 75 ആയും ചുരുക്കി. നേരത്തെ ഇത് 200 ഉം 100 ആയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. എല്ലാ രാജ്യങ്ങളില്‍നിന്നും എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
Discussion about this post