ന്യൂഡല്‍ഹി: കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവത്തിന് ഉള്‍പ്പടെ നാല് പേര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണ്‍ പുരസ്‌കാരം. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രഭ ആത്രേ (കല), യുപിയില്‍നിന്നുള്ള രാധേശ്യാം ഖേംക (സാഹിത്യം, വിദ്യാഭ്യാസം), മുന്‍ യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിംഗ് എന്നിവരാണ് പദ്മവിഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ്, പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, വിക്ടര്‍ ബാനര്‍ജി (കല), ഗുര്‍മീത് ബാവ (കല), നടരാജന്‍ ചന്ദ്രശേഖരന്‍ (വ്യവസായം), ഭാരത് ബയോടെക് മേധാവികളായ കൃഷ്ണ എല്ല- സുചിത്ര എല്ല (വ്യവസായം), ഇന്ത്യന്‍ പാചക രംഗത്തെ എഴുത്തുകാരി മധുര്‍ ജഫ്രി, ദേവേന്ദ്ര ജജാരിയ (കായികം), റഷീദ് ഖാന്‍ (കല), രാജീവ് മെഹിര്‍ഷി (പൊതു മേഖല), സത്യ നാരായണ്‍ നഡെല്ല (വ്യവസായം), ഗൂഗിള്‍ മേധാവി സുന്ദരരാജന്‍ പിച്ചെ (വ്യവസായം), സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനെവാല (വ്യവസായം), സഞ്ജയ് രാജാറാം (ശാസ്ത്ര സാങ്കേതികം), പ്രതിഭ റോയ് (സാഹിത്യം, വിദ്യാഭ്യാസം), സ്വാമി സച്ചിദാനന്ദ് ( സാഹിത്യം, വിദ്യാഭ്യാസം), വസിഷ്ഠ ത്രിപാഠി (സാഹിത്യം, വിദ്യാഭ്യാസം) എന്നിവര്‍ക്കാണ് പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.
മലയാളികളായ ചുണ്ടയില്‍ ശങ്കരനാരായണ മേനോന്‍ (കായികം), വെച്ചൂര്‍ പശു സംരക്ഷക ശോശാമ്മ ഐപ്പ്, കവി പി. നാരായണക്കുറുപ്പ്, സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയയായ മലപ്പുറം വെള്ളിലക്കുണ്ട് സ്വദേശി കെ.വി.റാബിയ (സാമൂഹ്യ പ്രവര്‍ത്തനം) എന്നിവര്‍ ഉള്‍പ്പെടെ 107 പേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്.
Discussion about this post