മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത നിര്‍മാണങ്ങള്‍ ഇന്ന് പൊളിച്ചു നീക്കും. ചീങ്കണ്ണിപ്പാറയിലെ തടയണയും റോപ്പ് വേയും ബോട്ട് ജെട്ടിയുമാണ് പൊളിച്ചു നീക്കുന്നത്. ഓംബുഡ്സ്മാന്റെ ഉത്തരവിനെ തുടര്‍ന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി.
റസ്റ്റൊറന്റ് നിര്‍മിക്കാനെന്ന് അനുമതി വാങ്ങിച്ചാണ് അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍നിന്ന് അനുമതി നേടിയത്. അനുമതിയുടെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ നടത്തിയെന്നായിരുന്നു ഓംബുഡ്സ്മാന് ലഭിച്ച പരാതി.
പരാതി സത്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ രണ്ടുതവണ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ വീണ്ടും ഉത്തരവിട്ടു.
നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് അബ്ദുള്‍ ലത്തീഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓംബുഡ്സ്മാന്‍ അത് അനുവദിച്ചില്ല.
Discussion about this post