ജനീവ: നയതന്ത്ര ചട്ടങ്ങളില്‍നിന്നു വ്യതിചലിച്ചു ജമ്മു – കാശ്‌മീരിലെ സുരക്ഷയെക്കുറിച്ചു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ എല്ലാ വരും സംയമനം പാലിക്കണമെന്നു ബാന്‍ കി മൂണ്‍ എഴുതി തയാറാക്കിയ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. വിഘടന വാദികള്‍ ഒരു മാസമായി തുടരുന്ന അക്രമ സംഭവങ്ങളില്‍ 17 പേര്‍ക്കു ജീവന്‍ നഷ്‌ടപ്പെട്ട സാഹചര്യ ത്തിലാണു യുഎന്‍ സെക്രട്ടറി ജനറലിന്റെ അത്യപൂര്‍വമായ പ്രസ്‌താവന പുറത്തുവന്നത്.
അര്‍ഥ പൂര്‍ണമായ ചര്‍ച്ചകള്‍ ഇന്ത്യയും പാക്കിസ്‌ഥാനും പുനരാരംഭിക്കണമെന്നും 2004ലെ ചര്‍ച്ചകളെ തുടര്‍ന്നുണ്ടായ പരിസ്‌പര വിശ്വാസം വളര്‍ത്തണമെന്നും ബാന്‍ കി മൂണ്‍ പ്രസ്‌താവനയില്‍
ആവശ്യപ്പെട്ടു. ജമ്മു – കാശ്‌മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷമയും നിരന്തര പരിശ്രമവും വിട്ടുവീഴ്‌ചാ മനോഭാവവും ഇരു രാജ്യങ്ങളും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂണിന്റെ വക്‌താവ് ഫര്‍ഹാന്‍ ഹഖാണ് എഴുതി തയാറാക്കിയ പ്രസ്‌താവന വായിച്ചത്.
Discussion about this post