കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരാണെന്ന് പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കേസിലെ പ്രതികളായ യൂസഫിനെയും ഹാലിമിനെയും കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഹാലിമിനെ വെറുതെവിട്ടത്. യൂസഫിനെതിരെ തെളിവില്ലെന്നും കോടതി കണ്ടെത്തി. ദക്ഷിണേന്ത്യയില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച ആദ്യ കേസാണിത്.
ഏഴ് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഒന്നാം പ്രതി തടിയന്റവിട നസീറിനെ കൂടാതെ മുഹമ്മദ് അസര്‍, അബ്ദുള്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവര്‍ ആയിരുന്നു മറ്റു പ്രതികള്‍.
2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് നഗരത്തിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തും മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിലും സ്‌ഫോടനങ്ങള്‍ നടന്നത്.
Discussion about this post