കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്ന് കോടതി. രഹസ്യ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. അന്വേഷണ വിവരം ചോരുന്നതില്‍ പ്രോസിക്യൂഷന് മറുപടിയുണ്ടായില്ല.
കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. ഏത് രഹസ്യ രേഖയാണ് ചോര്‍ന്നതെന്ന് വ്യക്തമാക്കണമെന്നും പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയതെങ്ങനെയെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.
എന്നാല്‍ ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയതെങ്ങനെയെന്ന് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ല. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് വിചാരണ കോടതി ചോദിച്ചു. ഇത് കോടതിയുടെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇതില്‍ ഇടപെടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിലീപ് പല സാക്ഷികളെയും സ്വാധീനിച്ചതായി തുടരന്വേഷണത്തില്‍ വ്യക്തമായതാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അതില്‍ കോടതി ജീവനക്കാരുണ്ടോയെന്ന് അന്വേഷിക്കണ്ടേയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.













