Saturday, March 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗുരുദേവ ദര്‍ശനങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃക: സ്വാമി സാന്ദ്രാനന്ദ

by Punnyabhumi Desk
May 23, 2022, 01:03 pm IST
in കേരളം

നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരുദേവ ദര്‍ശനങ്ങള്‍ കേരളത്തിന് മാത്രമല്ല ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കുന്നത്തുകാല്‍ ശാഖയുടെ നേതൃത്വത്തില്‍ കുന്നത്തുകാല്‍ ജംഗ്ഷനില്‍ പണികഴിപ്പിച്ച ശ്രീനാരായണഗുരുദേവക്ഷേത്ര സമര്‍പ്പണത്തിന്റെയും ശ്രീനാരായണഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെയും ഭാഗമായി സംഘടിപ്പിച്ച ശ്രീനാരായണധര്‍മ്മ പ്രചാരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ബീനാകുമാരി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ ഇന്‍സ്പെക്ടിംഗ് ഓഫീസറുമായ എസ്. ലാല്‍കുമാര്‍, പാറശാല യൂണിയന്‍ പ്രസിഡന്റ് പി. വിനോദ്, യൂണിയന്‍ വൈസ് പ്രസിഡന്റ് വി. കൃഷ്ണന്‍കുട്ടി, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.എസ്. അനില്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ആര്‍. രാജേന്ദ്രബാബു, കൊറ്റാമം രാജേന്ദ്രന്‍, കൊറ്റാമം മോഹനന്‍, ആര്‍ ശ്രീകണ്ഠന്‍, ശാഖാ കണ്‍വീനര്‍ കുന്നത്തുകാല്‍ മണികണ്ഠന്‍, എന്‍.എസ് ധനകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് ശിവജി ഗ്രൂപ് ചെയര്‍മാന്‍ ശിവജി ജഗന്നാഥനെയും അഡി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പാറശാല എ അജികുമാറിനെയും ഗുരുശ്രേഷ്ഠ പുരസ്‌കാരം നല്‍കി ആദരിച്ചു. പത്മശ്രീ ഗോപിനാഥന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍. എസ് നവനീത് കുമാര്‍, ക്ഷേത്ര ശില്പി സെല്‍വരാജ്, ക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി സംഭാവന നല്‍കിയ റ്റി. സുരേഷ്‌കുമാര്‍ എന്നിവരെയും ആദരിച്ചു. പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ശാഖാ കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും നിര്‍ദ്ധനര്‍ക്ക് വസ്ത്രവിതരണവും നടത്തി.

അരുവിപ്പുറം ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച വിഗ്രഹ ഘോഷയാത്രയ്ക്ക് സ്വാമി സാന്ദ്രാനന്ദ ദീപശിഖ തെളിയിക്കുകയും നെയ്യാറ്റിന്‍കര യൂണിയന്‍ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ശില്പി മൈലാടി ചന്ദ്രനാണ് ശ്രീനാരായണ ഗുരുദേവ ശിലാവിഗ്രഹം നിര്‍മ്മിച്ചത്. സ്വാമി സാന്ദ്രാനന്ദയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടന്നത്.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies