കൊച്ചി: കാര്‍ഷിക ആവശ്യത്തിനായി സര്‍ക്കാര്‍ പട്ടയം നല്കുന്ന ഭൂമിയില്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കാര്‍ഷിക ഭൂമിയില്‍ ക്വാറി, റിസോര്‍ട്ട്, പെട്രോള്‍ പമ്പ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്ക് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഒരുകൂട്ടം ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
കാര്‍ഷിക പട്ടിയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം ഭൂമി തരംമാറ്റുന്നതിന് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണമെന്നും അനുമതി ലഭിച്ചാല്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തികള്‍ ആകാമെന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
Discussion about this post