Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രാമായണത്തിലൂടെ…

by Punnyabhumi Desk
Aug 12, 2011, 03:47 pm IST
in സനാതനം
ജയ് സീതാരാം

ജയ് സീതാരാം

സ്വാമി സത്യാനന്ദ സരസ്വതി

ജയ് സീതാരാം

മാരുതി

അപ്രമത്തത
അമിത ബലവാനും അതീവസാഹസികനുമായ ആഞ്ജനേയന് അവകാശപ്പെടുവാന്‍ ധാരാളമുണ്ട്. എന്നാല്‍ അദ്ദേഹമതു ചെയ്തില്ല. ചെയ്ത കര്‍മങ്ങളില്‍ പ്രമത്തനായതായും കാണുന്നില്ല. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ അപ്രമേയ പ്രഭാവത്തിനു മുന്നില്‍ തന്റെ അവകാശങ്ങള്‍ അസ്ഥാനത്താകുമെന്ന് ഭയന്നിട്ടാവില്ല ആഞ്ജനേയന്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാത്തത്. സര്‍വവും ഈശ്വരാര്‍പ്പണമാക്കിയ സങ്കല്പശുദ്ധിയാണ് ആഞ്ജനേയനെ അപ്രമത്തനാക്കിയത്. തന്റെ അത്ഭുതശേഷികളും പ്രഭാവങ്ങളും തനിക്കുള്ളതാണെന്ന അവകാശവാദവും അദ്ദേഹത്തിനില്ല. മാരുതിയുടെ വാക്കുകളില്‍ തന്നെ ആ മഹാമനസ്‌കത പ്രകടമായിരുന്നു.
രാമന്ദ്രാദികൃത സ്താത്
നച നൈസിര്‍ഗ്ഗികോമമ
പ്രഭാവ ഏഷ സാമന്യോ
യസ്യ യസ്യാച്ചുത്തേവൃദി
അച്യുതനെ ആത്മസ്ഥമാക്കിയതുകൊണ്ടുള്ള പ്രഭാവമല്ലാതെ ജന്മസിദ്ധമായോ മന്ത്രസിദ്ധികൊണ്ടോ നേടിയ ശക്തി യാതൊന്നും തനിക്കില്ലെന്നാണ് അപ്രമത്തനായ ആഞ്ജനേയന്‍ വിനയാന്വിതനായി അവകാശപ്പെടുന്നത്. സര്‍വശാസ്ത്രപാരംഗനെന്ന് ആഞ്ജനേയനെ രാമന്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. എങ്കിലും ശാസ്ത്രഗര്‍ത്തങ്ങളില്‍പെട്ട് ഉഴലാതെ ലക്ഷ്യബോധമുള്ളവനായിരിക്കനാം എന്ന ശാസ്ത്രനിര്‍ദേശം തന്നെയാണ് ആഞ്ജനേയന്റെ വാക്കുകളില്‍ വ്യക്തമായി നില്ക്കുന്നത് ഏറ്റെടുത്ത കര്‍മങ്ങളില്‍ താന്‍ കൈവരിച്ച വിജയം പല സന്ദര്‍ഭങ്ങളിലും സ്വാഭാവികമായി അഹങ്കാരത്തിന് പ്രേരണ നല്കുന്നതായിരുന്നു. ആഞ്ജനാഗര്‍ഭച്യുതനായതു മുതല്‍ രാവണനിഗ്രഹം വരെയുള്ള അനേക സംഭവങ്ങള്‍ ഇതിന് ദൃഷ്ടാന്തമാക്കാം.
ചണ്ഡകിരണനുദിച്ചുപൊങ്ങുന്നേരം തുടുതുടെ തിളങ്ങുന്ന സൂര്യമണ്ഡലത്തെക്കൊണ്ട് വാനരസഹജമായ ആര്‍ത്തിയോടെ പക്വഫലമാണെന്നു കരുതി ഉപരിമണ്ഡലത്തിലേക്ക് കുതിച്ചുചാടിയ അനുഭവം അതുലബലവാനായ ജാംബവാനാണ് ഹനുമാനെ ഓര്‍മിപ്പിച്ചത്. ‘മാരുതിയുടെ ബലവീര്യവേഗങ്ങളെപ്പറ്റി’ വര്‍ണിക്കുന്നതിന് പ്രപഞ്ചത്തിലാരുമില്ലെന്നുള്ള ജാംബവാന്റെ പ്രശംസ ആഞ്ജനേയനില്‍ അഹങ്കാരത്തിനു പകരം ആത്മവിശ്വാസമാണ് പകര്‍ന്നത്. തന്റെ കഴിവുകളെപ്പറ്റി ചിന്തിച്ച് അഹങ്കരിക്കുവാനും ആത്മപ്രശംസ ചെയ്യുവാനും ലഭിക്കുന്ന അവസരങ്ങള്‍ ഒന്നും ഹനുമാന്‍ പ്രയോജനപ്പെടുത്തുന്നില്ല. നൂറുയോജന വ്യാപ്തിയുള്ള സമുദ്രലംഘനം ചെയ്യുമ്പോഴും അതിമനോഹരമായ ലങ്കാനഗരം ചുട്ടെരിക്കുമ്പോഴും മാരുതി അഹങ്കരിക്കുന്നില്ല. ബ്രഹ്മാണ്ഡം കുലുങ്ങുമാറ് സിംഹനാദം ചെയ്തു നില്ക്കുന്ന ആഞ്ജനേയന്‍ വാമനമൂര്‍ത്തിയെപ്പോലെ ഭൂമിധരനായി വളര്‍ന്നുവെങ്കിലും അദ്ദേഹത്തെ അഹങ്കാരം തീണ്ടുന്നില്ല.
പരുഷവചനങ്ങളോടെ ആഞ്ഞടിച്ച ലങ്കാലക്ഷ്മി ഹനുമാന്റെ വാമമുഷ്ടിപ്രഹരമേറ്റ് ചോരയും ഛര്‍ദ്ദിച്ച് നിലംപതിക്കുകയാണുണ്ടായത്.
രഘുകുലജവരസചിവ വാമമുഷ്ടി പ്രഹരേണ
പതിച്ചു വമിച്ചിതു ചോരയും
രാജസഗുണ പ്രൗഡനും അത്ഭുതപരാക്രമിയുമായ രാവണന്റെ നഗരത്തിനുള്ളില്‍ കടക്കുന്നതു തന്നെ ക്ഷിപ്രസാധ്യമല്ല. ദുഷ്‌കരമായ കാര്യം സാധിക്കുന്നതില്‍ ഹനുമാനുള്ള പ്രത്യേകത പല സന്ദര്‍ഭങ്ങളിലും പ്രകടമായിക്കാണുന്നുണ്ട്. സീതാദര്‍ശനത്തിന് സമുദ്രലംഘനം ചെയ്‌തെത്തുന്ന ഹനുമാന്‍ കൃത്യനിര്‍വഹണത്തിനു പുറമേ രാവണന്റെ പൂങ്കാവനം അടിച്ചുതകര്‍ക്കുകയും ലങ്കാനഗരി കീഴ്‌മേല്‍ മറിക്കുകയും ചെയ്തു.
രജനിചരപുരി കീഴ്‌മേല്‍ മറിച്ചിതതു
രാമദൂതന്‍ മഹാവീര്യ പരാക്രമന്‍
രാവണ കൊട്ടാരത്തിലെ കോട്ടകളും ഗോപുരങ്ങളും പൂങ്കാവനവും തകര്‍ക്കുക മാത്രമല്ല. ആ രാക്ഷസരാജന്റെ അരുമ മകനായ അക്ഷകുമാരനെ അടിച്ചുകൊല്ലുകയും ചെയ്തു. മാരുതിവീരഗഹതിയില്‍ രാവണന്റെ കാവല്ക്കാര്‍ പലരും മരിച്ചുവീണു. ആഞ്ജനേയന്റഎ സിംഹഗര്‍ജനം കൊണ്ടുമാത്രം അനേകം രാക്ഷസന്മാര്‍ മോഹാലസ്യപ്പെട്ടു.
ശികരികുലമൊട്ടുമവനിയുഴവനിതുകുംവണ്ണം
സിംഹനാദം ചെയ്തതുകേട്ടു രാക്ഷസന്‍
സദയതരഹൃദയമാം മോഹിച്ചു വീണിതു
സംഭ്രമത്തോട് ഉണര്‍ന്നെണീറ്റ് യുദ്ധത്തിന് ഒരുമ്പെട്ട രാവണസൈന്യത്തിലെ നല്ലൊരു പങ്ക് മാരുതിയോടേറ്റ് മരണമടഞ്ഞു. ഇന്ദ്രജിത്തായ മേഘനാദന്റെ സമരമുറകള്‍ ഒന്നും തന്നെ ആഞ്ജനേയന്റെ നേര്‍ക്ക് ഫലിച്ചില്ല. തന്നെയുമല്ല സുതനെയും കുതിരകളെയും രഥത്തെയും അതിവേഗം പൊടിച്ചെറിഞ്ഞുകൊണ്ട് ആഞ്ജനേയന് കഴിഞ്ഞു.
തുരഗയുത രഥവുമഥ ഝടിതിപൊടിയാക്കിനാല്‍
ദൂരത്തു ചാടിനാന്‍ മേഘനിനാദനും
ഇന്ദ്രനെപ്പോലും ബന്ധിപ്പിച്ച മഹാപരാക്രമിക്ക് കേവലം ഒരു വാനരന്റെ രോമങ്ങള്‍ കീറുവാനേ കഴിഞ്ഞുള്ളൂ. മേഘനാദന്‍ തൂകിയ അസ്ത്രങ്ങളും ശാസ്ത്രങ്ങളും വിഫലങ്ങളായതു തന്നെ. അമിത പ്രതാപിയായ രാമണന് അടിയേല്‍ക്കുവാന്‍ പോകുന്നതിന്റെ സൂചനയായിരുന്നു. സര്‍വാദരണീയമായ ബ്രഹ്മാസ്ത്രത്തെ ധിക്കരിക്കുന്നത് അഹങ്കാരമാണ്. അതിന് ആഞ്ജനേയന്‍ തയ്യാറാകുന്നില്ല. വേണമെങ്കില്‍ ആഞ്ജനേയന് അത് നിരസിക്കാമായിരുന്നു. രാക്ഷസരാജന്റെ അമിത പരാക്രമങ്ങള്‍ അതോടെ അസ്തപ്രായമായിരുന്നു. എന്നാല്‍ പൂജനീയ സങ്കല്പങ്ങളെ അനാദരിക്കുന്നതുകൊണ്ടുള്ള നേട്ടം ആഞ്ജനേയന് ആവശ്യമില്ല. അമിതമായ കായബലവും അതിമഹത്തായ ആത്മബലവും വളര്‍ത്തുന്നതിന് ആഞ്ജനേയനെ അനുഗ്രഹിച്ചത് ആദരണീയനായ സങ്കല്പങ്ങളാണ്. അവയെ നിരാകരിച്ചുകൊണ്ടുള്ള താല്ക്കാലിക നേട്ടം അടിസ്ഥാന വ്യക്തിത്വത്തിന് ഹാനികരമാണെന്ന് ഹനുമാന്‍ നല്ലവണ്ണമറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ബ്രഹ്മാസ്ത്രത്തെ അദ്ദേഹം സവിനയം സ്വീകരിച്ചത്. അതു ചെയ്യുന്നു, എന്തു ചെയ്യുന്നു എന്ന രണ്ട് അതിപ്രധാന സങ്കല്പങ്ങള്‍ക്ക് ഇവിടെ പ്രാമാണ്യമുണ്ട്. ബ്രഹ്മാസ്ത്രമെയ്തത് ഹനുമാനനായ രാക്ഷസനാണെങ്കിലും ധന്യസങ്കല്പത്തിന് ധര്‍മച്യുതി വരുവാന്‍ പാടില്ല. തല്ക്കാലം അപമാനിതനായാലും അധര്‍മം ചെയ്തു എന്ന അനര്‍ഹ ചിന്തയ്ക്ക് ഇടയാവുകയില്ല. ദേഹാഭിമാനം പലപ്പോഴും അഹന്തയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അധര്‍മവും അഹന്തയും ഒഴിവാകുന്നതിന് അറിഞ്ഞുകൊണ്ട് അപമാനം സ്വീകരിക്കുന്നത് ശ്രേയസ്സിനും പ്രേയസ്സിന് ചേരുന്നതാണ്. പരാജയബോധം പരാശ്രയ ചിന്തയോ അതില്‍ നിന്ന് ഉദിക്കുന്നില്ല. അത് ധര്‍മാധിഷ്ഠിതമായ കര്‍മകൗശല്യം മാത്രമാണ്. ദൈന്യം അതുകൊണ്ട് പരിപൂര്‍ണമാവുകയും ചെയ്യും. പ്രതികരണശേഷി ലക്ഷ്യത്തെയും മാര്‍ഗത്തെയും സാധൂകരിക്കുന്നതിന് പ്രാപ്തി നല്കുന്നതായിരിക്കണം കര്‍മങ്ങളില്‍ വന്നുചേരാവുന്ന പ്രതികരണത്തെ വൈകല്യങ്ങള്‍ ദൗത്യത്തിന് ഹാനികരമായ ഫലം ഉളവാക്കുമെന്നതില്‍ സംശയവുമില്ല. തന്നെയുമല്ല, പരബ്രഹ്മസ്വരൂപിയായ രാമനാണ് ആഞ്ജനേയന്റെ ആരാധനാമൂര്‍ത്തി. അദ്ദേഹത്തിലുള്ള സങ്കല്പവും സമര്‍പണവും ലംഘിക്കപ്പെടുന്നതിനു തുല്യമാണ്. ബ്രഹ്മമന്ത്രപ്രചോദിതമായ ബ്രഹ്മാസ്ത്രത്തെ ലംഘിക്കുന്നത്. രാമശരവും ബ്രഹ്മശരവും ഒന്നുതന്നെയാണ്. രാമശരം ആത്മാരാമനായി ആഞ്ജനേയനെ വലംവെച്ച് തിരിച്ചുപോവുകയാണുണ്ടായത്. അതുകൊണ്ടുതന്നെ മാരുതി ബ്രഹ്മാസ്ത്രബദ്ധനാകേണ്ടതില്ലെന്ന കാര്യം തീര്‍ച്ചയാണ്.
കമലഭവമുസുരവര പ്രഭാവേന മേ
കായത്തിനേതു മേ പീഡയുണ്ടായ്‌വരാ
പരിഭവവുമൊരു പൊഴുതുമരണവുമകപ്പെടാ
ബദ്ധഭാവേന വന്നീടിനേത്ര ഞാന്‍
എന്നിങ്ങനെയുള്ള വാക്കുകളില്‍ നിന്നു തന്നെ ഹനുമാന്റെ സങ്കല്പം സ്പഷ്ടമാകുന്നുണ്ട്. അപ്രമത്തനായ ആഞ്ജനേയന്‍ ബന്ധനസ്ഥനായും കര്‍ത്തവ്യനിര്‍വഹണ നിരതനായും രാവണസന്നിധിയിലെത്തി.
(തുടരും)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies