Tuesday, March 21, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കില്ല; കൈക്കൂലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 1, 2022, 10:56 am IST
in കേരളം

കൊല്ലം: കൈക്കൂലി വാങ്ങുന്ന ആര്‍ത്തിപ്പണ്ടാരങ്ങളായ ചിലര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ആരംഭിച്ച സംസ്ഥാനതല അക്കാഡമിക് കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ നിലയില്‍ ഇത്തരക്കാര്‍ എവിടെയാണോ കഴിയുന്നത് അവിടെത്തന്നെ ഇവര്‍ക്കും കഴിയേണ്ടിവരും. സര്‍ക്കാര്‍ ഒരുതരത്തിലും അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കില്ല. തദ്ദേശ ഭരണ നിര്‍വഹണ ചുമതലയുള്ളവര്‍ ഇത്തരത്തിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സ്ഥാപനങ്ങളിലെ ദുഷ്‌ചെയ്തികള്‍ അവസാനിപ്പിക്കണം. പുഴുക്കുത്തുകളെ നിയന്ത്രിച്ചേ മതിയാവൂ. തങ്ങളുടെ അവകാശമാണെന്ന വിധത്തില്‍ നേരിട്ട് പണം ചോദിക്കുന്നവരുമുണ്ട്. അവരെ എത്തേണ്ടിടത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലാകെ ഒട്ടേറെ വികസന പദ്ധതികള്‍ വരുന്നു. ഇതിനോടെല്ലാം ആരോഗ്യപരമായ സമീപനം സ്വീകരിക്കണം. ക്രമംവിട്ടോ നിയമ വിരുദ്ധമായോ ഒന്നും ചെയ്യേണ്ടതില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനാവശ്യ വ്യാഖ്യാനങ്ങള്‍ കൊടുക്കുകയോ ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ തടയിടുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ഡോ. ആര്‍. ബിന്ദു അദ്ധ്യക്ഷയായി. അക്കാഡമിക് ബ്‌ളോക്കിന്റെ ഉദ്ഘാടനവും സ്ട്രാറ്റജിക് പ്‌ളാനിംഗ് ഡോക്യുമെന്റിന്റെ പ്രകാശനവും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍, കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നേളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷ, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ്.വി.സുധീര്‍, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിജു.കെ.മാത്യു, കണ്‍വീനര്‍മാരായ എ. നിസാമുദ്ദീന്‍, ഡോ. കെ. ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Related Posts

കേരളം

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

കേരളം

ബ്രഹ്മപുരം: അടിയന്തിര ആരോഗ്യസര്‍വേ ആരംഭിച്ചു

കേരളം

വേനല്‍ മഴ ഉടനുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

Discussion about this post

പുതിയ വാർത്തകൾ

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

നിയമസഭയിലെ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിക്കുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉഷ്മളമായ വരവേല്‍പ്പ്

ബ്രഹ്മപുരം: അടിയന്തിര ആരോഗ്യസര്‍വേ ആരംഭിച്ചു

വേനല്‍ മഴ ഉടനുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

മാലിന്യപുക എത്രനാള്‍കൂടി സഹിക്കേണ്ടിവരും: ഹൈക്കോടതി

ഡോക്ടറെ മര്‍ദിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നു: 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies