Sunday, June 22, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തൃക്കാക്കരയില്‍ കരപിടിച്ച് കോണ്‍ഗ്രസ്: ഉമ തോമസിന് ചരിത്ര വിജയം

by Punnyabhumi Desk
Jun 3, 2022, 11:53 am IST
in കേരളം

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ചരിത്ര വിജയം നേടി. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു കയറിയത്.

ഉമാ തോമസ് 72,770 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് 47,754 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ 12,957 വോട്ടുകളും നേടി.

2011-ല്‍ ബെന്നി ബെഹനാന്‍ നേടിയ 22,406 വോട്ട് ഭൂരിപക്ഷം എന്ന റിക്കാര്‍ഡ് ഉമ മറികടന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി. തോമസ് 14,329 ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നേടിയിരുന്നത്. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം പ്രതിക്ഷിച്ചിരുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ചിത്രത്തിലേ ഇല്ലായിരുന്നു.

ഒന്നാം റൗണ്ടില്‍ 2,157 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമായിരുന്നു. കഴിഞ്ഞ തവണ പി.ടി. തോമസിന് ആദ്യ റൗണ്ടില്‍ ലഭിച്ചത് 1,258 വോട്ടിന്റെ ലീഡായിരുന്നു. രണ്ടും മൂന്നും നാലും റൗണ്ടുകളിലും ലീഡ് നല്ല നിലയില്‍ തുടര്‍ന്നപ്പോള്‍ ഒരു ബൂത്തില്‍പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനു മേല്‍ക്കൈ നേടാനായില്ല.

യുഡിഎഫ് ക്യാമ്പില്‍ പോലും അമ്പരപ്പുണ്ടാക്കിയ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഡിഎഫിന് വലിയ ആഹ്ലാദവും ഉത്തേജവും പകരുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലമെങ്കില്‍ നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കാനുള്ള ആവേശത്തോടെ മുഴുവന്‍ ഭരണസംവിധാനങ്ങളും പ്രയോജനപ്പെടുത്തി മണ്ഡലം ഉഴുതു മറിച്ച് പ്രചാരണം നടത്തിയ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണിത്.

അതേസമയം യുഡിഎഫ് പ്രചാരണത്തിന്റെ അമരക്കാരനായി നിന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിത്. മുന്നണിക്ക് പുത്തന്‍ ഊര്‍ജവും ആവേശവും കെട്ടുറപ്പുമൊക്കെ പകരാന്‍ അദ്ദേഹത്തിനായെന്നത് ശ്രദ്ധേയമാണ്.

ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാന നേതാവിനെത്തന്നെ രംഗത്തിറക്കിയിട്ടും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തത് ബിജെപിയിലും വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കും.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies