കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഭരണപരമായ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
എഡിജിപി എസ്. ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയതിനെതിരെയായിരുന്നു ഹര്‍ജി. ശ്രീജിത്തിനെ മാറ്റിയതിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബാണ് ഇപ്പോള്‍ കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത്.
Discussion about this post