തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സരിത എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.
കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം അന്വേഷണസംഘം സരിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്വപ്നയും പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് സരിത, അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.
താനും സ്വപ്നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്കി.നേരത്തെ പി.സി. ജോര്‍ജും സരിതയും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസില്‍ സാക്ഷിയാക്കിയത്.
Discussion about this post