Saturday, November 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പ്: മന്ത്രി കെ.എന്‍. ബാലഗോപാല്‍

by Punnyabhumi Desk
Jun 17, 2022, 02:05 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പാണു പാഠപുസ്തക പരിഷ്‌കരണമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടന, ഉള്ളടക്കം, പൊതുസ്വഭാവം എന്നിവ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും മികച്ച ആശയങ്ങളും രൂപപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസത്തുണ്ടായ ഭൗതിക വളര്‍ച്ചയ്‌ക്കൊപ്പം അക്കാദമിക നിലവാരം മുന്നേറാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഉള്ളടക്കത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയാണു പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയെന്നു പരിപാടിയില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

മതേതരത്വം, സമഭാവന തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായതും കുട്ടികളില്‍ സര്‍ഗാത്മകത, വിമര്‍ശന ചിന്ത എന്നിവയ്ക്കു വഴിയൊരുക്കുന്നതുമായ വിദ്യാഭ്യാസ രീതിയാണു രൂപപ്പെടേണ്ടത്. സ്‌കൂള്‍ കാലഘട്ടത്തില്‍ ഓരോ കുട്ടിക്കും അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. നവകേരള സൃഷ്ടിക്ക് ഉതകുന്ന രീതിയിലുള്ള സമഗ്രമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം പരിഷ്‌കരിച്ച പാഠ്യപദ്ധതി. അധ്യാപകര്‍ക്കു നിരന്തരമായ ശാക്തീകരണം ഉറപ്പുവരുത്തുവാനുള്ള ഒരു പ്രധാന ഉപാധിയായി ഡിജിറ്റല്‍ സങ്കേതത്തെ മാറ്റിത്തീര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

കല, സാംസ്‌കാരിക മേഖലകള്‍ക്കു പരിഷ്‌കരിച്ച പാഠ്യ പദ്ധതിയില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്നു ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ശ്രേഷ്ഠമായ മിശ്രണമാകണം വിദ്യാര്‍ഥികളില്‍ ഉണ്ടാകേണ്ടതെന്നു മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞു. ആദര്‍ശങ്ങള്‍ക്കു സ്ഥാനം നല്‍കാതെ പ്രയോഗികതയ്ക്കു മാത്രം ഊന്നല്‍ നല്‍കുന്നതാണു ദേശീയ വിദ്യാഭ്യാസ നയം, എന്നാല്‍ സാമൂഹിക സമത, സാമൂഹിക ബോധം തുടങ്ങിയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാഠ്യപദ്ധതി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2005 ലെ ദേശീയ പാഠ്യപദ്ധതി നിര്‍ദേശങ്ങള്‍ക്കനുസൃതമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ലാണ് തയാറാക്കിയത്. പിന്നീട് സമഗ്രമായ പരിഷ്‌കാരണത്തിനു തുടക്കമിടുന്നത് ഇതാദ്യമായാണ്. സ്റ്റീറിങ് കമ്മിറ്റി, കോര്‍ കമ്മിറ്റി എന്നിങ്ങനെ പ്രത്യേക സമിതികള്‍ ചേര്‍ന്നാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക കാഴ്ചപ്പാട്, സമീപനം, വിനിമയം, മൂല്യനിര്‍ണയം എന്നിവ ഉള്‍ക്കൊള്ളുന്ന സാമൂഹികരേഖയാണ് പാഠ്യപദ്ധതി. കാഴ്ചപ്പാടും സമീപനവും വ്യക്തമാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട്, ഉള്ളടക്കവുമായി ബന്ധപ്പെട്ട സിലബസും പാഠപുസ്തകങ്ങളും, മറ്റു പഠന-ബോധന സാമഗ്രികളായ ടീച്ചര്‍ ടെക്സ്റ്റ്, വര്‍ക്ക് ബുക്ക്, ഐ.സി.ടി. സൗഹൃദ വിദ്യാഭ്യാസത്തിന് സഹായകമായ ഡിജിറ്റല്‍ സംവിധാനങ്ങളും വിഭവങ്ങളെല്ലാം ഉള്‍ക്കൊളളുന്നതാണ് പാഠ്യപദ്ധതി. പഠനത്തിന്റെ ആസൂത്രണം, നിര്‍വഹണം, വിലയിരുത്തല്‍ എന്നിവ എങ്ങനെയാവണമെന്ന് നിര്‍ദ്ദേശിക്കുന്ന സമഗ്രരേഖ കൂടിയാണിത്.

മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ആര്‍.കെ. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സ്റ്റീറിങ് കമ്മിറ്റി, കോര്‍ കമ്മിറ്റി സംയുക്ത യോഗം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ആര്‍.കെ. ജയപ്രകാശ് പാഠ്യപദ്ധതി പരിഷ്‌കരണ രൂപരേഖ അവതരിപ്പിച്ചു. എസ്.സി.ഇ.ആര്‍.ടി കരിക്കുലം മേധാവി ചിത്രാ മാധവന്‍ ചര്‍ച്ച ക്രോഡീകരിച്ചു.

 

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies