Wednesday, September 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി

by Punnyabhumi Desk
Aug 9, 2022, 09:03 pm IST
in കേരളം

തിരുവനന്തപുരം: സര്‍ക്കാരുമായുളള വിയോജിപ്പിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ, ലോകായുക്തയ്ക്ക് അഴിമതിക്കെതിരേ വിധി പ്രസ്താവിക്കാനുള്ള അധികാരം അടക്കമുള്ള 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ഓര്‍ഡിനന്‍സ് അസാധുവായതിനു പിന്നാലെ ലോകായുക്തയ്ക്ക് അഴിമതി തടയുന്നതിനുള്ള അധികാരം പുനഃസ്ഥാപിച്ചു കിട്ടും.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരേയുള്ള പരാതികള്‍ ലോകായുക്തയുടെ പരിഗണനയിലുണ്ട്. ഗവര്‍ണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാലാ ചാന്‍സലറെന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നടപടിയുമായി തത്കാലം മുന്നോട്ടു പോകേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. അങ്ങനെയെങ്കില്‍ അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു കൊണ്ടുവരാനായി തയാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് തത്കാലം പുറത്തെടുക്കില്ല.

11നു രാത്രിയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ സേവിംഗ്‌സ് ക്ലോസ് അനുസരിച്ചു ഇവയ്ക്കു മുന്‍കാല പ്രാബല്യം ലഭിക്കുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍, നിശ്ചിത സമയപരിധിക്കകം ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ ഇതു ലഭിക്കുകയുള്ളു. കഴിഞ്ഞ 28നു മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സുകള്‍ 29നു രാജ്ഭവനില്‍ എത്തിച്ചെങ്കിലും ഗവര്‍ണര്‍ ഇതില്‍ വിശദ പരിശോധന നടത്തിയിട്ടില്ല.

ഓര്‍ഡിനന്‍സുകള്‍ കൂട്ടത്തോടെ പുതുക്കേണ്ട സാഹചര്യം ബന്ധപ്പെട്ട മന്ത്രിമാര്‍ നേരിട്ടെത്തി ധരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും എത്താത്തതിലെ പ്രതിഷേധവും കഴിഞ്ഞ ദിവസം അനുരഞ്ജനത്തിനായി എത്തിയ ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ ധരിപ്പിച്ചു.

നിയമസഭാ സമ്മേളനം തുടങ്ങി 42 ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്തില്ലെങ്കില്‍ ഇവ അസാധുവാകുമെന്നാണു ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അര്‍ധരാത്രിയോടെ ഓര്‍ഡിനന്‍സുകള്‍ അസാധുവായത്.

കാലാവധി അവസാനിച്ച ഓര്‍ഡിനന്‍സുകള്‍

1. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ്.
2. കേരള മാരിടൈം ബോര്‍ഡ് ഭേദഗതി
3. തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് ഭേദഗതി
4.പിഎസ്സി കമ്മീഷന്‍ ഭേദഗതി
5. കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചു നല്‍കലും ഭേദഗതി (ഏഴുതവണ പുതുക്കി)
6. വ്യവസായ വികസനവും വ്യവസായ ഏകജാലക ബോര്‍ഡും
7. കേരള പൊതുമേഖലാ നിയമന ബോര്‍ഡ്
8. കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്
9. കേരള ജ്വല്ലറി വര്‍ക്കേഴ്‌സ് ക്ഷേമനിധി ബോര്‍ഡ്
10. ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രീ ഫീഡ് നിയമഭേദഗതി
11. കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി

Share
Tweet
Send

Related News

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies