തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ തീരാറായ സാഹചര്യത്തില്‍ 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാനൊരുങ്ങി ഭാഗ്യക്കുറി വകുപ്പ്. ഒരു മാസം മുമ്പാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്‍പ്പന ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളില്‍ 25 ലക്ഷവും വിറ്റഴിച്ചു.
മുന്‍വര്‍ഷങ്ങളെക്കാള്‍ മികച്ച വില്‍പ്പനയാണ് ഇത്തവണ നടക്കുന്നത്. എല്ലാ വര്‍ഷവും ഓണത്തോടടുത്ത ദിവസങ്ങളിലാണ് ടിക്കറ്റ് വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്നത്. അതിനാല്‍, അടുത്ത മാസം ആദ്യ വാരം ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ. നറുക്കെടുപ്പിന് ഇനി ഒരു മാസം കൂടി അവശേഷിക്കുന്ന സാഹചര്യത്തിലാണ് 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാനുള്ള തീരുമാനം ഉണ്ടായത്.
25കോടിയാണ് ഇത്തവണ ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം ഇത് 12 കോടിയായിരുന്നു. 54 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. ഇത്തവണയും അത്രയും ടിക്കറ്റുകളുടെ വില്‍പ്പന നടക്കുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ. 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനാണ് അനുമതിയുള്ളത്.
Discussion about this post