തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാം സ്പീക്കറായി എ.എന്‍.ഷംസീറിനെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷംസീറിന് 96 വോട്ടും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന് 40 വോട്ടുമാണ് ലഭിച്ചത്.
പുതിയ സ്പീക്കര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അഭിനന്ദനങ്ങള്‍ നേര്‍ന്നു. പ്രായത്തെ കടന്നു നില്‍കുന്ന പക്വത ഷംസീറിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ അദ്ദേഹത്തിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ഷംസീര്‍ നടന്നുകയറിയത് ചരിത്രത്തിന്റെ പടവുകളിലേയ്ക്കെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് വോട്ടെടുപ്പു നടന്നത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. എല്‍ഡിഎഫിന് നിയമസഭയില്‍ വലിയ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ എ.എന്‍. ഷംസീര്‍ വിജയമുറപ്പിച്ചിരുന്നു.
Discussion about this post