Friday, January 27, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം തുറമുഖവിരുദ്ധസമരം: ശക്തമായി പ്രതിരോധിക്കുമെന്ന് പ്രാദേശിക ബഹുജനകൂട്ടായ്മ

by Punnyabhumi Desk
Sep 18, 2022, 09:44 pm IST
in കേരളം
ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച ബൈക്ക് റാലി ഉദ്ഘാടന വേളയില്‍ ജനറല്‍ കണ്‍വീനര്‍ വെങ്ങാനൂര്‍ ഗോപകുമാര്‍ സംസാരിക്കുന്നു.

ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച ബൈക്ക് റാലി ഉദ്ഘാടന വേളയില്‍ ജനറല്‍ കണ്‍വീനര്‍ വെങ്ങാനൂര്‍ ഗോപകുമാര്‍ സംസാരിക്കുന്നു.

മുല്ലൂര്‍: വിഴിഞ്ഞം തുറമുഖ കവാടത്തിനു മുന്നില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. സമരക്കാര്‍ പ്രദേശവാസികളായ നാട്ടുകാരെ കയ്യേറ്റം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയെന്ന പേരില്‍ നടക്കുന്ന സമരം പ്രദേശവാസികളുടെ സൈ്വരജീവിതത്തിനു വിഘാതമായതിനെ തുടര്‍ന്ന് രാഷ്ട്രീയഭേദമില്ലാതെ ബഹുജന കൂട്ടായ്മ രൂപീകരിച്ച് തുറമുഖനിര്‍മാണം പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കി. പള്ളി സര്‍ക്കുലര്‍ പ്രകാരം ജില്ലയ്ക്ക് പുറത്തുള്ളവരെ അണിനിരത്തി ലത്തീന്‍ അതിരൂപത നടത്തിയ മാര്‍ച്ചിലും സംഘര്‍ഷാവസ്ഥയുണ്ടായി. തുറമുഖത്തേക്ക് തള്ളിക്കയറിയ സമരക്കാരെ പോലീസ് പ്രതിരോധിച്ചിട്ടും നിയന്ത്രിക്കാനായില്ല. ബാരിക്കേഡുപയോഗിച്ച് സമരക്കാരെ തടഞ്ഞതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. തുറമുഖവിരുദ്ധ സമരപ്പന്തലില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള തുറമുഖവിരുദ്ധ സമരത്തെ തുടര്‍ന്ന് പ്രദേശത്തെ ജനജീവിതം ദുസ്സഹമായ അവസ്ഥയാണുള്ളത്. പ്രദേശവാസികളുടെ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ തുറമുഖവിരുദ്ധ സമരത്തിനെതിരെ ബൈക്ക് റാലി സംഘടിപ്പിച്ചു. വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച ബൈക്ക് റാലി എസ്.എന്‍.ഡി.പി കോവളം യൂണിയന്‍ പ്രസിഡന്റ് ടി.എന്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഓമന, വിവിധ രാഷ്ട്രീയ സമുദായ മത സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കി. മുല്ലൂര്‍ തുറമുഖ കവാടത്തില്‍ ബൈക്ക് റാലി സമാപിച്ചു. ബൈക്ക് റാലിക്കെതിരെ വലിയ രീതിയില്‍ അക്രമം അഴിച്ചുവിടാനുള്ള നീക്കത്തെ പോലീസ് പ്രതിരോധിച്ചു. പോലീസുമായുണ്ടായ ഉന്തിലും തള്ളിലും സിറ്റി പോലീസ് സിവില്‍ പോലീസ് ഓഫീസര്‍ ഷാജിക്ക് പരിക്കുപറ്റി.

പ്രാദേശിക ബഹുജനകൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ വെങ്ങാനൂര്‍ ഗോപകുമാര്‍, എസ്.എന്‍.ഡി.പി കോവളം യൂണിയന്‍ പ്രസിഡന്റ് ടി.എന്‍.സുരേഷ്, എന്‍.എസ്.എസ് മുല്ലൂര്‍ കരയോഗം അദ്ധ്യക്ഷന്‍ മോഹനചന്ദ്രന്‍ നായര്‍, അതിയന്നൂര്‍ ബ്ലോക്ക് മെമ്പര്‍ കെ.എസ്.സാജന്‍, ഐഎന്‍എല്‍ നേതാവ് സഫറുള്ളഖാന്‍, സമിതി കണ്‍വീനര്‍ മുക്കോല സന്തോഷ്. മുക്കോല വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് പ്രദീപ്ചന്ദ്, തണ്ടാര്‍ മഹാസഭ നേതാവ് അജിത് പുളിങ്കുടി, കിടാരക്കുഴി ഇടിവിഴുന്നവിള ദേവീക്ഷേത്രം അദ്ധ്യക്ഷന്‍ വട്ടവിള വിജയന്‍, പുലയര്‍ മഹാസഭ അദ്ധ്യക്ഷന്‍ സത്യകുമാര്‍, നാടാര്‍ സര്‍വീസ് ഫോറം സെക്രട്ടറി ചൊവ്വര സുനില്‍, വിഎസ്ഡിപി വിഴിഞ്ഞം വില്ലേജ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഷൈജു എന്നിവര്‍ ബൈക്ക് റാലിക്ക് നേതൃത്വം നല്‍കി.

രൂപതയുടെ നേതൃത്വത്തിലുള്ള തുറമുഖ വിരുദ്ധസമരം നീണ്ടുപോകുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബഹുജന കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന സമരം ഗൂഢാലോചനയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നാളിതുവരെ നിര്‍മാണം തുടരാനുള്ള സൗകര്യമൊരുക്കാത്ത സര്‍ക്കാരിന്റെ നടപടി അത്യന്തം ലജ്ജാകരമാണെന്നും അവര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നേടുന്നതില്‍ ജനകീയ കൂട്ടായ്മ എതിരല്ല എന്നാല്‍ തുറമുഖനിര്‍മാണം നിര്‍ത്തിവച്ചുള്ള സമരാഭാസത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും ബഹുജനകൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ വെങ്ങാനൂര്‍ ഗോപകുമാര്‍ അറിയിച്ചു.

Share1TweetSend

Related Posts

കേരളം

മതതേരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം: മുഖ്യമന്ത്രി

കേരളം

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി

കേരളം

ശബരിമലയില്‍ ഇക്കുറി വരുമാനം 351 കോടി

Discussion about this post

പുതിയ വാർത്തകൾ

ഇന്ത്യ ഈജിപ്റ്റ് വ്യാപരബന്ധത്തിന് പുത്തനുണര്‍വ്

പാക്കിസ്ഥാന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

റിപ്പബ്ലിക് ദിനത്തില്‍ നിയമസഭാ മന്ദിരത്തിനു മുന്നില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ദേശീയ പതാക ഉയര്‍ത്തി

റിപ്പബ്ലിക്ദിന പരേഡ്: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം

മതതേരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് മുന്നേറണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി

കനത്ത സുരക്ഷയില്‍ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം

ശബരിമലയില്‍ ഇക്കുറി വരുമാനം 351 കോടി

ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ മറ്റാരുടെയും സ്വത്തുക്കള്‍ കോടതി ഉത്തരവിന്റെ പേരില്‍ ജപ്തി ചെയ്യരുത്: ഹൈക്കോടതി

റിപ്പബ്ലിക് ദിനപരേഡില്‍ യുപി രാമകഥ അവതരിപ്പിക്കും

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies