ന്യൂഡല്‍ഹി: അന്നാ ഹസാരെ പൊലീസ് കസ്റ്റഡിയിലും നിരാഹാരത്തില്‍. വടക്കന്‍ ഡല്‍ഹിയിലെ പൊലീസ് സങ്കേതത്തില്‍ അദ്ദേഹം ജലപാനം പോലും ചെയ്യുന്നില്ലെന്ന് ഹസാരെ സംഘത്തിന്റെ വക്താവ് അറിയിച്ചു.അണ്ണാ ഹസാരെയെ പൊലീസ് ഛത്രസാല്‍ സ്‌റ്റേഡിയത്തിലേക്കു മാറ്റി. നിരോധനാജ്ഞ ലംഘിച്ചു ജയപ്രകാശ് നാരായണ്‍ പാര്‍ക്കിലേക്കു നിരാഹാര സമരത്തിനായി പുറപ്പെടവേ കിഴക്കന്‍ ഡല്‍ഹിയിലെ മയുര്‍ വിഹാറിലെ അപ്പാര്‍ട്ട്‌മെന്റില്‍ രാവിലെ 7.30ന് അദ്ദേഹം അറസ്‌ററിലായത്.
Discussion about this post