Saturday, February 4, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യം; പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

by Punnyabhumi Desk
Sep 23, 2022, 12:12 pm IST
in കേരളം

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യമെന്ന് കോടതി അറിയിച്ചു. ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പൊതുഗതാഗതത്തിന് സുരക്ഷയൊരുക്കണമെന്നും പൊതു-സ്വകാര്യ സ്വത്ത് സംരക്ഷിക്കാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ, ഹര്‍ത്താലിനിടെ നടന്ന ആക്രമണസംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട കോടതി അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് നിരീക്ഷിച്ചു.

സംസ്ഥാനവ്യാപകമായി രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ വലിയ അനിഷ്ടസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. 30 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.

ചരക്ക് ലോറികള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. കാറുകളും ട്രാവലറുകളും സമരക്കാര്‍ അടിച്ചു തകര്‍ത്തു. ഈരാറ്റുപേട്ടയില്‍ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ 15 പേരടങ്ങുന്ന സംഘം കടയില്‍ ആക്രമണം നടത്തി. കണ്ണൂരില്‍ ഉളിയില്‍ നരയന്‍പാറയില്‍ പെട്രോള്‍ ബോംബെറിഞ്ഞു. പുലര്‍ച്ചെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.

കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിപ്പിച്ച് വീഴ്ത്തി. ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍, ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.

പോലീസിന്റെ ബൈക്കില്‍ ഹര്‍ത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്കു മാറ്റി. ഇത്തരത്തില്‍ നിരവധി ആക്രമണസംഭവങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.

ShareTweetSend

Related Posts

കേരളം

അശാസ്ത്രീയ ബഡ്ജറ്റിലൂടെ അതിരൂക്ഷമായ വിലക്കയറ്റമുണ്ടാകുമെന്ന് വി.ഡി.സതീശന്‍

കേരളം

ജനങ്ങളെ പിഴിയുന്ന ബഡ്ജറ്റാണെന്ന് ബിജെപി

കേരളം

സംസ്ഥാന ബഡ്ജറ്റ് സാധാരണക്കാര്‍ക്ക് ഇരുട്ടടി; ഇന്ധന വില കൂടും, ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവില്ല

Discussion about this post

പുതിയ വാർത്തകൾ

ബിബിസി ഡോക്യുമെന്ററിക്കെതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

അശാസ്ത്രീയ ബഡ്ജറ്റിലൂടെ അതിരൂക്ഷമായ വിലക്കയറ്റമുണ്ടാകുമെന്ന് വി.ഡി.സതീശന്‍

ജനങ്ങളെ പിഴിയുന്ന ബഡ്ജറ്റാണെന്ന് ബിജെപി

സംസ്ഥാന ബഡ്ജറ്റ് സാധാരണക്കാര്‍ക്ക് ഇരുട്ടടി; ഇന്ധന വില കൂടും, ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധനവില്ല

സംവിധായകനും ചലച്ചിത്രനടനുമായ കെ.വിശ്വനാഥ് അന്തരിച്ചു

പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ പേരില്‍ എടുത്ത ജപ്തി നടപടികള്‍ പിന്‍വലിക്കണം: ഹൈക്കോടതി

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തോട് കടുത്ത അവഗണനയാണെന്ന് കെ.എന്‍.ബാലഗോപാല്‍

രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്ന ബഡ്ജറ്റെന്ന് പ്രധാനമന്ത്രി

യുവകര്‍ഷകരുടെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കും: ധനമന്ത്രി നിര്‍മല സീതാരാമന്‍

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies