കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന് മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദ്രോഗത്തിന് പുറമേ സമീപകാലത്തായി അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പെട്ടെന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.
ഏഴുദശാബ്ദക്കാലം നീണ്ട രാഷ്ട്രീയ ജീവിതത്തിനാണ് വിരാമമായത്. എട്ട് തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തി. മൂന്ന് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു. 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം മന്ത്രിയായും എ കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രി, 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.
മതസൗഹാര്‍ദ്ദം നിലനിറുത്തുന്ന സമീപനമായിരുന്നു അദ്ദേഹം എക്കാലവും സ്വീകരിച്ചിരുന്നത്. രാഷ്ട്രീയ വൃത്യാസമില്ലാതെ എല്ലാവരോടും സഹിഷ്ണുത പുലര്‍ത്തിയിരുന്ന വലിയ നേതാവിനെയാണ് അദ്ദേഹത്തിന്റെ മരണത്തോടെ നഷ്ടമായിട്ടുള്ളത്.
ഭാര്യ: പി വി മറിയുമ്മ. മക്കള്‍: അന്‍സാര്‍ ബീഗം, ആര്യാടന് ഷൗക്കത്ത്, ഖദീജ, ഡോ.റിയാസ് അലി. മരുമക്കള്‍: ഡോ.ഹാഷിം ജാവേദ്, മുംതാസ് ബീഗം, ഡോ.ഉമ്മര്‍, സിമി ജലാല്‍. സംസ്കാരം നാളെ രാവിലെ ഒന്‍പത് മണിയ്ക്ക് നിലമ്പൂരില്‍ നടക്കും.
Discussion about this post