തിരുവനന്തപുരം:വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം. വിഴിഞ്ഞം സ്വദേശിയായ റിട്ട.ഡി. വൈ.എസ്.പിയാണ് ഹര്‍ജിക്കാരന്‍.
ആക്രമണത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഡി.ജി.പിക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരിന് അതിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാന്‍ കോടതിയില്‍ നിന്ന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ വൈദികര്‍ക്ക് വലിയ പങ്കുണ്ടെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് സ്റ്റേഷന്‍ ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതല്‍ ആളുകളെ വൈദികര്‍ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചുവെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ വൈദികര്‍ കൂട്ടുനിന്നുവെന്നും പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു.ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സുകളടക്കം സമരക്കാര്‍ തടഞ്ഞുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
Discussion about this post