തിരുവന്തപുരം/കണ്ണൂര്‍: തിരുവനന്തപുരത്തും കണ്ണൂരിലും ഫുട്ബോള്‍ ആഘോഷത്തിനിടെ അക്രമം. തിരുവനന്തപുരത്ത് നടന്ന ആഘോഷത്തിനിടെ പൊഴിയൂര്‍ എസ്ഐ എസ്. സജിക്ക് മര്‍ദനമേറ്റു. പൊഴിയൂര്‍ ജംഗ്ഷനില്‍ സ്ക്രീന്‍ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു യുവാക്കളെ നീക്കാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ പൊഴിയൂര്‍ സ്വദേശിയായ ജസ്റ്റിനെ (32) പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ. സജിയെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. പുളിയാന്‍മൂലയില്‍ രാത്രി 12ഓടെയാണ് സംഭവം. പരിക്കേറ്റ ഒരാളുടെ ആരോഗ്യനില അതീവഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post