ചങ്ങനാശേരി: മന്നം ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി എന്‍എസ്എസ് ആസ്ഥാനത്തെത്തി. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി തരൂര്‍ കൂടിക്കാഴ്ച നടത്തി. ഏറെ സന്തോഷം തരുന്ന സന്ദര്‍ശനമാണിതെന്ന് തരൂര്‍ പറഞ്ഞു.
മുന്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണെന്നും തരൂര്‍ പ്രതികരിച്ചു. രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ തരൂര്‍ മന്നം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയടക്കം രൂക്ഷമായി വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തരൂരിനെ മന്നം ജയന്തിയിലേക്ക് ക്ഷണിച്ചതില്‍ രാഷ്ട്രീയ പ്രാധാന്യവുമുണ്ടെന്നാണ് വിലയിരുത്തല്‍. തരൂരിന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി എന്‍എസ്എസ് നേതൃത്വം നേരത്തെ നോട്ടിസ് ഇറക്കിയിരുന്നു.














Discussion about this post