കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണ്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാണെന്നും സിബിഐ കോടതിയെ അറിയിച്ചു.
മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍.ബി. ശ്രീകുമാര്‍ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്താണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. നന്പി നാരായണന്റെ അറസ്റ്റ് നിയമവിരുദ്ധമായിട്ടായിരുന്നുവെന്നും സിബിഐ അറിയിച്ചു.
സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയെ അറിയിച്ചു.
ഇതോടെ ഗൂഢാലോചനയില്‍ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു സിബിഐ മറുപടി.
Discussion about this post