ലക്നൗ: സന്യാസിമാര്‍ക്ക് നേരെ കടുത്ത വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി നേതാവ്. മുന്‍ യുപി മന്ത്രിയായ സ്വാമി പ്രസാദ് മൗര്യയാണ് ഹൈന്ദവ സന്യസിമാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. സന്യാസിമാര്‍ തീവ്രവാദികളും ആരാച്ചാര്‍മാരുമാണെന്നാണ് മൗര്യ അഭിപ്രായപ്പെട്ടത്. സമാജ്വാദി പാര്‍ട്ടിയുടെ പിന്നാക്കവിഭാഗത്തിലെ നേതാവാണ് മൗര്യ.
തുളസീദാസ് രചിച്ച ‘രാമചരിതമാനസം’ എന്ന പുണ്യഗ്രന്ഥത്തെക്കുറിച്ചും മുന്‍പ് മോശം അഭിപ്രായം മൗര്യ രേഖപ്പെടുത്തിയിരുന്നു. രാമചരിതമാനസത്തിലെ ചില ഭാഗങ്ങള്‍ ഒരു വിഭാഗം ജനങ്ങളെ ജാത്യാടിസ്ഥാനത്തില്‍ അധിക്ഷേപിക്കുന്നതാണെന്നും അതിനാല്‍ ഗ്രന്ഥം നിരോധിക്കണമെന്നും സ്വാമി പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടിരുന്നു. ജാതി, വര്‍ണം, വര്‍ഗം എന്നിവയടിസ്ഥാനമാക്കി ഏതെങ്കിലുമൊരു വിഭാഗത്തിന് അവഹേളനമായി തോന്നിയാല്‍ ആ കൃതി ധര്‍മ്മമല്ല അധര്‍മ്മമമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതെല്ലാംതന്നെ തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പാര്‍ട്ടിയുടെ അഭിപ്രായമല്ല എന്നും സ്വാമി പ്രസാദ് മൗര്യ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ചൊവ്വാഴ്ച അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സന്യാസിമാര്‍ക്കെതിരായി മൗര്യ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. വിവാദപ്രസ്താവനയെ തുടര്‍ന്ന് പൊതുസമൂഹത്തില്‍ മൗര്യക്കെതിരെ പ്രതിഷേധം ശക്തമാകുവുകയാണ്.
Discussion about this post