കൊച്ചി: ലൈഫ്മിഷന്‍ കോഴക്കേസിലെ കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാലുദിവസം കൂടിയാണ് നീട്ടിയിരിക്കുന്നത്.
കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്നും ചോദ്യം ചെയ്യല്‍ ഇതിനോടകം പൂര്‍ത്തിയാക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തവര്‍ ശിവശങ്കറിനെതിരായാണു മൊഴി നല്‍കിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി നീട്ടി വാങ്ങാന്‍ അനുമതി തേടിയത്.













