പത്തനംതിട്ട: നിലയ്ക്കലിനു സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഇലവുങ്കല്‍- എരുമേലി റോഡിലാണ് അപകടമുണ്ടായത്. തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള 68 അംഗ തീര്‍ഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. സംഘത്തില്‍ എട്ട് കുട്ടികളുമുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിക്കാന്‍ കഴിഞ്ഞുവെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
Discussion about this post