കോല്‍ക്കത്ത: ബംഗാളില്‍ ഹനുമജ്ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഹൂഗ്ലി സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാവും എംപിയുമായി ലോക്കറ്റ് ചാറ്റര്‍ജിയെ പോലീസ് തടഞ്ഞു.
ശ്രീരാമനവമി ആഘോഷത്തിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു പോലീസ് ഇവരെ തടഞ്ഞത്. എന്നാല്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇവര്‍ റോഡില്‍ കുത്തിയിരുന്ന് ഹനുമാന്‍ ചാലിസ പാരായണം ചെയ്തു പ്രതിഷേധിച്ചു.
ഹൂഗ്ലി ജില്ലയിലെ ബാന്‍സ്‌ബെരിയയിലേക്കുള്ള യാത്രാമധ്യേയാണ് ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനവ്യൂഹം തടഞ്ഞ് മടങ്ങിപ്പോകണമെന്ന് ഇവരോട് പോലീസ് ആവശ്യപ്പെട്ടത്.
‘ഞാന്‍ എംപിയാണെങ്കിലും പോലീസ് എന്നെ തടഞ്ഞു. ഹനുമജ്ജയന്തി പരിപാടിയില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചു. എന്നാല്‍ പോലീസ് എന്നോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയെ അവരുടെ മണ്ഡലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടഞ്ഞത് എന്തുകൊണ്ടാണ്’-ലോക്കറ്റ് ചാറ്റര്‍ജി ചോദിച്ചു.
സംഭവത്തെക്കുറിച്ച് ഗവര്‍ണറെ അറിയിച്ചതായും അദ്ദേഹം ഇക്കാര്യം പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ എംപി പങ്കെടുക്കുന്നതിലൂടെ മേഖലയിലെ സമാധാനം തകരുമെന്നാണ്ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം.
Discussion about this post