കൊച്ചി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന മലയാളി യുവാക്കളോട് നവകേരളസൃഷ്ടിക്ക് ആഹ്വാനം ചെയ്തുകൊണ്ട് ബിജെപി സംഘടിപ്പിക്കുന്ന കൂട്ടായ്മയായ ‘യുവം-2023’ ന്റെ കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഏപ്രില്‍ 25നാണ് ലക്ഷക്കണക്കിന് യുവാക്കളെ സംഘടിപ്പിച്ചുകൊണ്ടുള്ള പരിപാടി നടക്കുന്നത്.
കരസേന മുന്‍ ഉപമേധാവിയായിരുന്ന ലഫ്.ജനറല്‍ ശരത് ചന്ദ് ചെയര്‍മാനായുള്ള സംഘാടകസമിതിയില്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി മുഖ്യരക്ഷാധികാരിയായും പി.ടി.ഉഷ എം.പി, ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്‍, ജസ്റ്റിസ് വി.ചിദംബരേഷ്, സംവിധായകന്‍ പ്രിയദര്‍ശന്‍, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ടിപിഎ ഇബ്രാഹിം ഖാന്‍, കെ.എല്‍.മോഹനവര്‍മ്മ എന്നിവര്‍ രക്ഷാധികാരികളുമായിരിക്കും. സമ്മേളനത്തില്‍ പുതുതായി ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പങ്കെടുക്കും.
Discussion about this post