തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി തുറമുഖ വകുപ്പ് കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (കെ.എഫ്.സി) നിന്ന് 400 കോടി രൂപ കൂടി വായ്പയെടുക്കുന്നു. മാര്‍ച്ച് 31ന് 100 കോടി വായ്പയെടുത്തിരുന്നു. ഹഡ്കോ വായ്പ വൈകുമെന്നതിനാലാണ് കെ.എഫ്.സി യെ സമീപിക്കുന്നത്.
ഹഡ്‌കോയില്‍ നിന്ന് സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ 3600 കോടി രൂപ വായ്പയെടുക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. എന്നാല്‍ വായ്പ അനുവദിക്കുന്നതിന് രണ്ടുതവണ ഹഡ്‌കോയുടെ ബോര്‍ഡ് ഒഫ് ഡയറക്ടേഴ്‌സ് യോഗം ചേരണം. ഇതിന് 70 ദിവസത്തെ കാലതാമസമുണ്ടാകും. അതിനുമുമ്പ് വിഴിഞ്ഞം ജംഗ്ഷന്‍ വികസനത്തിന് ഭൂമിയേറ്റെടുക്കുകയും റെയില്‍പാത നിര്‍മ്മിക്കുന്നതിന് റെയില്‍വേക്ക് മുന്‍കൂര്‍തുക നല്‍കുകയും വേണം. അതിനാണ് കെ.എഫ്.സിയില്‍ നിന്ന് 400 കോടി വായ്പയെടുക്കുന്നത്.
Discussion about this post