തൃശൂര്‍: പാറമേക്കാവ് ദേവസ്വംവക ആനയായ പാറമേക്കാവ് ദേവീദാസന്‍ (60) ചരിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. 21 വര്‍ഷം തൃശുര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15ല്‍ ഉണ്ടായിരുന്നു. കേരളത്തിലെ ഉത്സവാഘോഷങ്ങളില്‍ നിറസാന്നിധ്യമായിരുന്നു തലയെടുപ്പുള്ള ഗജരാജനായ ദേവീദാസന്‍.
2001ല്‍ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവില്‍ നടയ്ക്കിരുത്തിയത്. അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. അതിന് ശേഷം കൊടിയേറ്റ് നാളില്‍ തിടമ്പേറ്റുന്ന നിയോഗവും ദേവീദാസന് ആയി. ഇക്കഴിഞ്ഞ പൂരത്തിനും ദേവീദാസന്‍ ആണ് കൊടിയേറ്റ് നാളില്‍ തിടമ്പേറ്റിയത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആന വിശ്രമത്തിലായിരുന്നു.
Discussion about this post