തിരുവനന്തപുരം: ട്രയല്‍ റണ്ണിനുശേഷം വന്ദേഭാരത് റെഗുലര്‍ സര്‍വീസിനൊരുങ്ങി. 16 കോച്ചുകളുണ്ടാവും. ടൈംടേബിളും ടിക്കറ്റ് നിരക്കും നാളെ പ്രഖ്യാപിച്ച് ബുക്കിംഗും തുടങ്ങിയേക്കും. 26 മുതലുള്ള ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം. ഉദ്ഘാടന ദിവസത്തെ സര്‍വീസ് കോംപ്‌ളിമെന്ററിയായി നല്‍കുന്ന സുവനീര്‍ ടിക്കറ്റ് ഉപയോഗിച്ചായിരിക്കും.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും വന്ദേ ഭാരതിന്റെ ഉദ്ഘാടനവും പ്രമാണിച്ച് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ഈ മാസം 23 മുതല്‍ 25 വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തുന്നത്. 23 നും 24നും മലബാര്‍ എക്‌സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുകയും 24, 25 തീയതികളിലെ മലബാര്‍ , ചെന്നൈ എക്‌സ്പ്രസുകള്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുകയും ചെയ്യും.
ഈ ദിവസങ്ങളിലെ കൊച്ചുവേളി – നാഗര്‍കോവില്‍ എക്‌സ്പ്രസ് 24 നും 25 നും നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും. 24ന് അമൃത എക്‌സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്യും.
Discussion about this post