തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേ ബോര്‍ഡാണ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറക്കിയത്.അതേസമയം, ചെങ്ങന്നൂരും തിരൂരും സ്റ്റോപ്പില്ല. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒന്‍പത് സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
സമയക്രമത്തിലും തീരുമാനമായതായി അധികൃതര്‍ അറിയിച്ചു. എട്ട് മണിക്കൂര്‍ അഞ്ച് മിനിട്ട് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.20നാണ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക.
6.07ന് കൊല്ലത്തെത്തും. 7.25ന് കോട്ടയം, 8.17 ന് എറണാകുളം, 9.22 തൃശൂര്‍, 10.02 ന് ഷൊര്‍ണൂര്‍, 11.03 ന് കോഴിക്കോട്, 12.03ന് കണ്ണൂര്‍ എന്നിങ്ങനെയാണ് സമയക്രമം. 1.25നാണ് കാസര്‍കോട് എത്തുക. ട്രെയിന്‍ കാസര്‍കോട് നിന്ന് 2.30 മടങ്ങും. വ്യാഴാഴ്ച സര്‍വീസുണ്ടാകില്ല.
Discussion about this post