കൊച്ചി: ലോകത്തെ മാറ്റിമറിക്കാന്‍ കരുത്തുള്ള രാജ്യമായി ഭാരതം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊച്ചിയില്‍ യുവം 2023 വേദിയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നൂറ്റാണ്ട് ഭാരതത്തിന്റെതാണെന്നും ലോകത്തിന്റെ നെറുകയിലേക്ക് ഉയരുന്ന യുവശക്തിയെന്നും മോദി പറഞ്ഞു.
ഭാരതം അതിവേഗത്തില്‍ പുരോഗമിക്കുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാന്‍ മലയാളി ചെറുപ്പക്കാരും മുന്നോട്ടുവരുന്നു. കേരളത്തില്‍ നടന്ന ജി20 യോഗങ്ങള്‍ വിജയകരമായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രിയ മലയാളി സുഹൃത്തുക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. കേരളത്തെ പരിവര്‍ത്തനം ചെയ്യാന്‍ മുന്നോട്ടിറങ്ങിയ യുവതീ യുവാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. യുവതീയുവാക്കളുടെ കരുത്ത് ഒപ്പം ചേരുമ്പോഴാണ് ഏതൊരു ദൗത്യവും വിജയിക്കുന്നത്. കേരളത്തില്‍ വരുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post