Thursday, May 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അരിക്കൊമ്പനെ തളച്ചതിനു പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

by Punnyabhumi Desk
May 1, 2023, 11:43 am IST
in കേരളം

ഇടുക്കി: അരിക്കൊമ്പനെ തളച്ചതിനു പിന്നാലെ ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പന്‍ ഉള്‍പ്പെട്ട കാട്ടാനക്കൂട്ടം ഷെഡ് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപത്തെ ഷെഡ്ഡാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ചക്കക്കൊമ്പനും രണ്ട് പിടിയാനകളും രണ്ട് കുട്ടിയാനകളും അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഷെഡില്‍ താമസിച്ചിരുന്ന രാജന്‍ ചികിത്സയ്ക്കായി മറ്റൊരു സ്ഥലത്തേയ്ക്ക് പോയിരുന്നതിനാല്‍ ഷെഡില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള ദൗത്യം നടന്ന മേഖലയില്‍ രണ്ട് ദിവസമായി ചക്കക്കൊമ്പനുണ്ടായിരുന്നു. മദപ്പാടിലുള്ള ചക്കക്കൊമ്പനും സംഘവും ഇന്നലെയും ഷെഡിന് ഭാഗത്തായി ഉണ്ടായിരുന്നതായാണ് വിവരം.

അതേസമയം, അരിക്കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ പുതിയ താവളവുമായി ഇണങ്ങിത്തുടങ്ങിയതായി വിവരം. കുമളിയിലെ ജനവാസ മേഖലയില്‍ നിന്ന് 21 കിലോമീറ്റര്‍ ദൂരെയുള്ള സീനിയറോട- മുല്ലക്കുടി മേഖലയില്‍ ആനയെ വിട്ടത് മുതല്‍ റേഡിയോ കോളറില്‍ നിന്നുള്ള സന്ദേശം ലഭിച്ചു തുടങ്ങി.

പെരിയാര്‍ ഡിവിഷനിലുള്ള കണ്‍ട്രോള്‍ റൂമിലും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണിലും അരിക്കൊമ്പന്റെ നീക്കങ്ങള്‍ സംബന്ധിച്ച് സന്ദേശം ലഭിക്കുന്നുണ്ട്. 24 മണിക്കൂറും ആനയുടെ നീക്കം നിരീക്ഷിക്കും. വനം വകുപ്പിന്റെ നാല് പേരടങ്ങുന്ന രണ്ട് സംഘവും നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷണത്തില്‍ ആന പകല്‍ ഭക്ഷണം കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ShareTweetSend

Related News

കേരളം

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

Discussion about this post

പുതിയ വാർത്തകൾ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies