തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. പ്രവേശനോത്സവത്തിലൂടെ ഗംഭീര വരവേല്‍പ്പാണ് കുട്ടികള്‍ക്ക് നല്‍കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം മലയന്‍കീഴ് ഗവണ്‍മെന്റ് ബോയ്‌സ് എല്‍പിഎസില്‍ ആണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക.
കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി എല്ലാ സ്‌കൂളിലും ഉദ്ഘാടന ചടങ്ങ് തത്സമയം പ്രദര്‍ശിപ്പിക്കണം. അതിനുശേഷം ഓരോ സ്‌കൂളുകളിലും ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രാദേശിക ചടങ്ങുകള്‍ നടക്കും.
Discussion about this post