തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ രണ്ട് മുതല്‍. ജൂണ്‍ ഒന്‍പത് വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 13ന് ട്രയല്‍ അലോട്ട്‌മെന്റും 19ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.
മുഖ്യഘട്ടത്തില്‍ മൂന്ന് അലോട്ട്‌മെന്റുകളുണ്ടാകും. മുഖ്യഘട്ടം പൂര്‍ത്തിയാക്കി ജൂലൈ അഞ്ചിന് ഒന്നാം വര്‍ഷ ക്ലാസുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് നാലിന് പ്രവേശന നടപടി അവസാനിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇതിനകം പ്രസിദ്ധീകരിച്ചതിനാല്‍ അവര്‍ക്കുവേണ്ടി അപേക്ഷ സമര്‍പ്പണം ഇത്തവണ നീട്ടേണ്ടിവരില്ല.
പ്ലസ് ടൂ സേ പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. അപേക്ഷ ഈ മാസം 29നകം നല്‍കണം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ഈ മാസം 31ന് മുന്‍പായിട്ടാണ് നല്‍കേണ്ടത്.
Discussion about this post