തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ പുതിയ സാഹചര്യങ്ങളോടെ പൊരുത്തപ്പെടുകയാണ് അരിക്കൊമ്പന്‍. കോതയാര്‍ ഡാമിന് സമീപത്തുനിന്ന് പുല്ല് കഴുകി തിന്നുന്ന അരിക്കൊമ്പന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. റേഡിയോ കോളറിന്റെ നിഗ്‌നല്‍ പ്രകാരം അരിക്കൊമ്പന്‍ കോതയാര്‍ ഡാമിന്റെ സമീപത്തുതന്നെയാണെന്ന് കേരള വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പനെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ മുതുകുഴിയില്‍ തുറന്നുവിട്ടത്. തുമ്പിക്കൈയിലെയും കാലിലെയും പരിക്ക് കാരണം ഏറെ ദൂരം സഞ്ചരിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
Discussion about this post