ന്യൂഡല്‍ഹി: അന്നാ ഹസാരെ സംഘം പുതിയതായി തയ്യാറാക്കിയ ലോക്പാല്‍ ബില്ലിന്റെ കരട് സര്‍ക്കാരിന് കൈമാറി. കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷമാണ് പുതിയ കരട് തയാറാക്കിയത്.
ഹസാരെ സംഘത്തെ പ്രതിനിധീകരിച്ച് അരവിന്ദ് കെജരിവാള്‍, കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇവരോടൊപ്പം സന്ദീപ് ദീക്ഷിത് എം.പിയും ഡല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിന് എറെ അടുപ്പമുള്ള പവന്‍ ഖേരയും ചര്‍ച്ചയില്‍ പങ്കെടുത്തു.
കരട് ബില്ല് പ്രണബ് മുഖര്‍ജിക്ക് കൈമാറിയിട്ടുണ്ട്. വൈകീട്ട് നടക്കുന്ന സര്‍വക്ഷിയോഗത്തിനുശേഷം അണ്ണ ഹസാരെ സംഘം സര്‍ക്കാര്‍ മധ്യസ്ഥരുമായി ചര്‍ച്ച നടത്തും. ചില വ്യവസ്ഥകളിന്‍മേലുളള കടുത്ത നിലപാടുകളില്‍ അയവു വരുത്താന്‍ ഹസാരെ സംഘവം തയാറായതായി സൂചനയുണ്ട്.
Discussion about this post